
പാകിസ്ഥാനിൽ സുരക്ഷാ സേനയും വിമത ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം തുടരുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും ആക്രമണം. പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ സൈനികർ സഞ്ചരിച്ച ട്രെയിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ ചമൻ ഫട്ടക് റെയിൽവേ ക്രോസിംഗിന് സമീപമായിരുന്നു സംഭവം. സ്‌ഫോടന വസ്തുക്കൾ ഘടിപ്പിച്ച കാർ ട്രെയിനിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
