
ഭുവനേശ്വർ: ആഗോള വിദ്യാഭ്യാസ രംഗത്ത് വീണ്ടും തിളക്കമാർന്ന നേട്ടവുമായി ഒഡീഷയിലെ കിറ്റ് ഡീംഡ് യൂണിവേഴ്സിറ്റി (KIIT-DU). പ്രശസ്തമായ ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്ഇന്ത്യയിലെ സർവകലാശാലകളിൽ നാലാം സ്ഥാനവും കിഴക്കൻ ഇന്ത്യയിൽ ഒന്നാം സ്ഥാനവും കിറ്റ് യൂണിവേഴ്സിറ്റി സ്വന്തമാക്കി. മുൻവർഷത്തേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ലോകത്തെ മികച്ച 501–550 സർവകലാശാലകളുടെ പട്ടികയിലാണ് കിറ്റ് ഇടംപിടിച്ചത്. പഠന നിലവാരം, ഗവേഷണ അന്തരീക്ഷം, വ്യവസായ മേഖല സഹകരണം, അന്താരാഷ്ട്ര വീക്ഷണം എന്നിവയിലെ പുരോഗതിയാണ് നേട്ടമായത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ ആഗോളതലത്തിൽ ആദ്യ 500 സർവകലാശാലകളിൽ ഒന്നാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കിറ്റ്, കിസ്സ് (KISS) സ്ഥാപകൻ ഡോ. അച്യുത സാമന്ത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |