
തിരുവനന്തപുരം മെട്രോ റെയിലിന്റെ അന്തിമ വിശദ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന് ഉടൻ സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കി നൽകിയ ഈ രൂപരേഖ ഇപ്പോൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്.പരിശോധന പൂർത്തിയാക്കി വരുംദിവസങ്ങളിൽ ഇത് സർക്കാരിന്റെ അനുമതിക്കായി കൈമാറുമെന്ന് കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാകും ഈ ഡി.പി.ആർ അന്തിമ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |