SignIn
Kerala Kaumudi Online
Monday, 12 October 2026 11.26 AM IST

തമിഴ്‌നാട്ടിൽ മോദിയും ഗവർണറും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; പകരം ദേശീയ ഗാനവും തമിഴ്  തായ്‌വാഴ്ത്തും

modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി സി ജോസഫ് വിജയ്‌‌യും

ചെന്നൈ: തമിഴ്‌നാട്ടിൽ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരാലാപനമുണ്ടായില്ല. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെയും തമിഴ് തായ്‌വാഴ്ത്ത് അവസാനത്തേക്ക് മാറ്റുന്നതിനെയും ചൊല്ലി പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് ഇത്.

4,900 കോടി രൂപ ചെലവിൽ നിർമ്മിച്ച മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടവും 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ചെന്നൈയിലെത്തിയത്. ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി സി ജോസഫ് വിജയ്‌‌യുമാണ് സ്വീകരിച്ചത്. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ പൂനമല്ലി - വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മെട്രോയിൽ യാത്ര നടത്തുകയും ചെയ്തു. മദ്രസ് ഐഐടി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ആദ്യം ദേശീയഗാനവും രണ്ടാമത് തമിഴ് തായ്‌വാഴ്ത്തുമാണ് ആലപിച്ചത്.

മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതി‌ജ്ഞാച്ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. മൂന്നാമതായിരുന്നു തമിഴ് തായ്‌വാഴ്ത്ത്. പ്രതിഷേധമുയർന്നെങ്കിലും ഗവർണർ പങ്കെടുത്ത പല ചടങ്ങുകളിലും പിന്നെയും ഇത് ആവർത്തിച്ചു. പിന്നാലെ തമിഴ്‌നാട്ടിലെ ചടങ്ങുകളിൽ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയും നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക പരിപാടികളിൽ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കുന്നതിന് തടസമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

English Summary

ande Mataram was not sung at an official event attended by Prime Minister Narendra Modi and Tamil Nadu Governor Rajendra Arlekar in Chennai on Sunday. The event began with the national anthem, followed by Tamil Thaivazhthu, the Tamil state anthem. The development comes amid protests over the order of the two anthems at official functions attended by the Governor.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI, VANDE MATARAM, TAMIL THAIVAZHTHU, TAMIL NADU GOVERNOR, CHENNAI METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360