ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മെട്രോ സ്റ്റേഷനുകളും ട്രെയിൻ സർവീസുകളും നിയന്ത്രിക്കാനുള്ള തീരുമാനത്തെയാണ് സുപ്രീം കോടതി എതിർത്തത്. പ്രതിഷേധം നിയന്ത്രിക്കാനെന്ന പേരിൽ നഗരത്തിലെ പൊതുഗതാഗത സംവിധാനം പൂർണമായി നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നും ജോലിക്കും പഠനത്തിനുമായി എത്തുന്ന ആയിരക്കണക്കിന് ജനങ്ങളാണുള്ളത്. യുവാക്കളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നിരവധി പേർ പൊതുഗതാഗതത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. എല്ലാവർക്കും സ്വന്തമായി വാഹനങ്ങളില്ലെന്നും അതിനാൽ മെട്രോ സർവീസുകൾ പൂർണമായി തടയുന്നത് പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.
'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കാനാകില്ല' എന്ന അർത്ഥത്തിലുള്ള പരാമർശവും കോടതി നടത്തി. ക്രമസമാധാനം ഉറപ്പാക്കാൻ അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ അതിന്റെ പേരിൽ എല്ലാം നിർത്തിവച്ച് ജനങ്ങളെ യാത്രാസൗകര്യമില്ലാത്ത അവസ്ഥയിലാക്കരുതെന്നും കോടതി വ്യക്തമാക്കി.
നാളെ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത മുൻകൂട്ടികണ്ട് ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വിഷയത്തിൽ സർക്കാരുമായി ആലോചിച്ച് ആനുപാതികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കോടതിയെ അറിയിച്ചു.
The Supreme Court questioned Delhi's metro service restrictions planned for tomorrow's Cockroach Janata Party protest. Citing thousands of commuters' difficulties, the court stated public transport cannot be fully halted. It urged authorities to reconsider blanket controls, emphasizing proportionate measures. The Solicitor General assured the court that appropriate restrictions would be implemented after consultation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |