SignIn
Kerala Kaumudi Online
Saturday, 10 October 2026 9.24 PM IST

ഡൽഹി മെട്രോയുടെ നിയന്ത്രണം നീട്ടി, 45 സ്റ്റേഷനുകൾ രാത്രി പത്ത് വരെ അടച്ചിടും

READ ENGLISH VERSION
delhi-metro-
ഡൽഹ് മെട്രോ സ്റ്റേഷൻ

ന്യൂഡൽഹി : ഡൽഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ സർവീസുകളുടെ നിയന്ത്രണം കൂടുതൽ സമയത്തേക്ക് നീട്ടി. സുരക്ഷാ കാരണങ്ങളാൽ ​ പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി 10 മണി വരെ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്താണ് ഡൽഹി പൊലീസിന്റെ നിർദ്ദേശ പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. 45 സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള വഴികളും അടച്ചിട്ടിരിക്കുകയാണ്.

ഡൽഹി മെട്രോ സ്റ്റേഷൻ ഒഴികെയുള്ള മറ്റ് പ്രധാന സ്റ്റേഷനുകളിൽ ലൈൻ മാറി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമായിരിക്കും. രാത്രി 10 മണിക്ക് ശേഷം സുരക്ഷാ ഏജൻസികളുടെ പുനഃപരിശോധനയ്ക്കും വിലയിരുത്തലുകൾക്കും ശേഷമായിരിക്കും സർവീസുകൾ സാധാരണ നിലയിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മെട്രോ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യ‌ർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI METRO NEWS, DELHI METRO 45 STATIONS, DELHI METRO RESTRICTIONS, DELHI METRO LATEST UPDATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360