SignIn
Kerala Kaumudi Online
Thursday, 22 October 2026 5.56 AM IST

ഇന്ത്യ - ന്യൂസിലാൻഡ് കൈകോർക്കുന്നു, തീരുവ പൂജ്യം. . .

1

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുതിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ന്യൂസിലാൻഡ് വിപണിയിൽ നൂറു ശതമാനം തീരുവ രഹിത പ്രവേശനം ലഭിക്കുമെന്നതാണ് കരാറിന്റെ പ്രധാന പ്രത്യേകത. വിജയദശമിയോടനുബന്ധിച്ച ആഘോഷവേളയിൽ കരാർ പ്രാബല്യത്തിൽ വന്നതും ശ്രദ്ധേയമായി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയൽ കരാറിന്റെ പ്രാധാന്യം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് 2047 എന്ന കാഴ്ചപ്പാടിന് കരാർ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWSEALAND, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY