
കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം നടപ്പുവർഷം സെപ്തംബർ പാദത്തിൽ 14.71 ശതമാനം ഉയർന്ന് 3,462 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3,018 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തനലാഭം 46.58 ശതമാനം ഉയർന്ന് 7,090 കോടി രൂപയായി. അറ്റപലിശ വരുമാനം 17.83 ശതമാനം വർദ്ധിച്ച് 7,719 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് 14.22 ശതമാനം വളർച്ചയോടെ 15.96 ലക്ഷം കോടി രൂപയായി. നിക്ഷേപം 12.50 ശതമാനം വർധിച്ച് 8.74 ലക്ഷം കോടി രൂപയും വായ്പകൾ 16.39 ശതമാനം ഉയർന്ന് 7.22 ലക്ഷം കോടി രൂപയുമായി. മൊത്തം നിഷ്‌ക്രിയ ആസ്തി 2.60 ശതമാനത്തിൽനിന്ന് 1.61 ശതമാനമായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |