SignIn
Kerala Kaumudi Online
Saturday, 17 October 2026 1.05 AM IST

തലയുയർത്തി ഇന്ത്യൻ രൂപ

rupee

കൊച്ചി: ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറുന്നു. വിദേശ നാണ്യ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ രൂപ ഏഴ് മാസത്തെ ഉയർന്ന തലത്തിലെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ 96.96 വരെ താഴ്ന്ന രൂപ രണ്ട് ശതമാനം നേട്ടത്തോടെ ഇന്നലെ 94.96ൽ ക്ളോസ് ചെയ്തു.

എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യകത നിർവഹിക്കാൻ റിസർവ് ബാങ്ക് ബദൽ സംവിധാനം ഒരുക്കിയതാണ് പ്രധാനമായും നേട്ടമായത്. ഇതോടൊപ്പം അടിസ്ഥാന ഇടപാടുകളുടെ രേഖകളില്ലാതെയുള്ള ഡോളർ വാങ്ങലിന് നിയന്ത്രണം ഏർപ്പെടുത്തിയതും കറൻസി ഇടപാടുകളിലെ സംരക്ഷണച്ചെലവ് ഉയർത്തിയതും രൂപയ്ക്ക് പിന്തുണയായി. എന്നാൽ ഇപ്പോഴത്തെ മുന്നേറ്റം സ്ഥിരമായ തിരിച്ചുവരവാണെന്ന് വിലയിരുത്താനാകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന എണ്ണവില, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഉയരുന്ന വ്യാപാര കമ്മി എന്നിവ രൂപയ്ക്ക് വെല്ലുവിളിയാണ്.

രൂപയിലും വ്യാപാര സെറ്റിൽമെന്റ്

ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി വ്യാപാര സെറ്റിൽമെന്റുകൾ രൂപയിലും പ്രാദേശിക കറൻസികളിലുമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന് അവശ്യസാധനങ്ങളുടെ ഇറക്കുമതിക്ക് ഡോളറിന്റെ ലഭ്യതക്കുറവ് തടസമാകുന്ന രാജ്യങ്ങൾക്ക് സംവിധാനം സഹായമാകും.

ചെലവേറിയ ഇടപെടൽ

രൂപയുടെ മൂല്യം സംരക്ഷിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികൾ വലിയ സാമ്പത്തിക ചെലവാണ് സൃഷ്‌ടിക്കുന്നത്. പ്രത്യേക നടപടികളിലൂടെ വിദേശനാണ്യശേഖരത്തിൽ സമാഹരിച്ച 14,000 കോടി ഡോളറിലേറെ തുകയുടെ പകുതിയോളം ഇതിനായി ചെലവഴിച്ചെന്ന് ബാങ്കർമാർ വിലയിരുത്തുന്നു. ആഗസ്റ്റ് അവസാന വാരത്തിൽ റിസർവ് ബാങ്കിന്റെ അറ്റ ഫോർവേർഡ് ബാദ്ധ്യത 20,000 കോടി ഡോളറായിരുന്നു.

വിദേശ നാണ്യ ശേഖരം ഇടിയുന്നു

ഒക്ടോബർ 9ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 857.8 കോടി ഡോളർ കുറഞ്ഞ് 72,602.7 കോടി ഡോളറിലെത്തി. വിദേശ കറൻസികളുടെ ആസ്തി 714.2 കോടി ഡോളർ കുറഞ്ഞ് 59,760.5 കോടി ഡോളറായി. സ്വർണത്തിന്റെ മൂല്യം 131.9 കോടി ഡോളർ ഇടിഞ്ഞ് 10,509.4 കോടി ഡോളറായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUPEES, LATESTNEWS, INDIAN RUPEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360