പത്തനംതിട്ട: മാത്തൂർ അഞ്ജലിയിൽ.(മാന്ത്രമഠം) പരേതനായ പി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ എ. സരോജിനി അമ്മ (90) നിര്യാതയായി. ചേർത്തല ചേലങ്ങാട്ട് കുടുംബാംഗമാണ്. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. സാഹിത്യകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ സഹോദരനാണ്. മക്കൾ: ഷീനു. എസ്. നായർ (റിട്ട. സി. ഡി. പി. ഒ.) എം. അജിത് (ബിസിനസ്), എം. രഞ്ജിത് (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്).മരുമക്കൾ: ഡോ. ബി. മോഹൻ കുമാർ (ഐ.സി.എ ആർ എമരിറ്റസ് പ്രൊഫസർ. കേരള കാർഷിക സർവ്വകലാശാല, തൃശൂർ) കല അജിത് (പ്രസിഡന്റ്, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്). ചലച്ചിത്ര, സീരിയൽ താരം ചിപ്പി രഞ്ജിത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |