SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.48 AM IST

മലപ്പുറത്ത് 27 പേർക്ക് കൊവിഡ്

covid
കൊവിഡ്

മലപ്പുറം: ജില്ലയിൽ 27 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ഒരാൾ ചെന്നൈയിൽ നിന്നുമെത്തിയതുമാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ കണ്ണൂരും മറ്റുള്ളവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാൾ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി 22 കാരൻ, കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശി മഞ്ചേരിയിൽ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

മെയ് 28ന് ചെന്നൈയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ തിരിച്ചെത്തിയ നിലമ്പൂർ എരിഞ്ഞാംപൊയിൽ സ്വദേശി 22 കാരൻ, മെയ് 26 ന് അബുദബിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴി തിരിച്ചെത്തിയവരായ കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിനി 59 വയസുകാരി, തിരൂർ തലക്കാട് പുല്ലൂർ സ്വദേശി 30 കാരൻ, വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന 36 കാരൻ, തിരൂർ കരുവള്ളി സ്വദേശി 39കാരൻ, പരുതൂർ സ്വദേശിയായ 26കാരൻ, മെയ് 26ന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തവനൂർ സ്വദേശി 50കാരൻ, ഇതേദിവസം കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരുമ്പടപ്പ് വെന്നേരി പുന്നൂർക്കുളം സ്വദേശി 29 കാരൻ, മെയ് 27ന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയവരായ ആതവനാട് വെട്ടിച്ചിറ സ്വദേശി 41 കാരൻ, തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 26 കാരൻ, തിരൂർ വളവന്നൂർ സ്വദേശി 29 കാരൻ, പെരുമണ്ണ ക്ലാരി സ്വദേശി 45 കാരൻ, ആലങ്കോട് സ്വദേശി 42 കാരൻ, ചുങ്കത്തറ സ്വദേശി 42 കാരൻ, മെയ് 28ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പൊന്നാനി സ്വദേശി 27 കാരൻ, മെയ് 27ന് അബുദബിയിൽ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയവരായ മാറാക്കര സ്വദേശി 42 കാരൻ, ആലങ്കോട് സ്വദേശിനിയായ 45 വയസുകാരി, മെയ് 26ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയവരായ കാളികാവ് സ്വദേശി 36കാരൻ, എ.ആർ നഗർ സ്വദേശി 43 കാരൻ, പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി 46 കാരൻ, കുറ്റിപ്പുറം സ്വദേശി 30 കാരൻ, എടക്കര മുണ്ടേരി സ്വദേശിനിയായ 27 വയസുകാരി, ഈശ്വരമംഗലം സ്വദേശി 50 വയസുകാരൻ, മെയ് 21ന് റിയാദിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വഴിക്കടവ് സ്വദേശി 43 കാരൻ, ജൂൺ നാലിന് ഖത്തറിൽ നിന്ന് കണ്ണൂരിലെത്തിയ കൂട്ടിലങ്ങാടി കുറുവ സ്വദേശി 43 കാരൻ എന്നിവരാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ. ഇതിൽ കൂട്ടിലങ്ങാടി കുറുവ സ്വദേശി കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഐസൊലേഷനിലുള്ളത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയിൽ ഒരാൾ കൂടി കൊവിഡ് വിമുക്തനായി

ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി രോഗമുക്തനായി. തെന്നല തറയിൽ സ്വദേശി 36 കാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മെയ് 14ന് മുംബൈയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഇയാൾ. വീട്ടിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടർന്ന് മെയ് 20ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായതിനെ തുടർന്ന് ഇയാളെ സ്‌റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL