അടൂർ: ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹോദരിയും മണക്കാല തുവയൂർ വടക്ക് പുല്ലാങ്കാട്ടിൽ പരേതനായ എ.കേശവക്കുറുപ്പിന്റെ ഭാര്യയുമായ ജി.സാവിത്രിക്കുഞ്ഞമ്മ (98) നിര്യാതയായി . സംസ്കാരം നടത്തി. മക്കൾ: കെ.ശാന്തകുമാർ ഉണ്ണിത്താൻ (റിട്ട.എൻജിനിയർ, ഇന്ത്യൻ എയർലൈൻസ് ), ഡോ.കെ.അശോക് കുമാർ ഉണ്ണിത്താൻ (റിട്ട. സയന്റിസ്റ്റ്, കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം), മോഹൻകുമാർ ഉണ്ണിത്താൻ (റിട്ട. അസി.ഡയറക്ടർ, സ്പൈസസ് ബോർഡ്), വിജയലക്ഷ്മി, നിർമ്മല, പരേതരായ കെ.ജയകുമാർ ഉണ്ണിത്താൻ, നന്ദകുമാർ,ഷീല. മരുമക്കൾ: രമാദേവി, ശ്യാമള, സരോജ, മാധുരി, പ്രൊഫ.പ്രഭാകരക്കുറുപ്പ് ,പി.ബാലചന്ദ്രൻ നായർ, ഗീതാകുമാരി, പരേതനായ നന്ദകുമാർ അടൂർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |