SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.36 PM IST

ശബരിമല കർമ്മസമിതിയുടെ ഹർത്താൽ; നഷ്‌ടം കണക്കാക്കാൻ ട്രൈബ്യൂണലിനെ നിയമിച്ച് കോടതി

Increase Font Size Decrease Font Size Print Page

hicourt

കൊച്ചി: 2019 ജനുവരി മൂന്നിന് ശബരിമല കർമസമിതി നടത്തിയ ഹർത്താലിലെ നാശനഷ്‌ടങ്ങൾ തിട്ടപ്പെടുത്താൻ ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലിനെ നിയമിച്ചു. ഹർത്താൽ ദിനത്തിൽ പൊതുജനങ്ങൾക്കുണ്ടായ നഷ്ടം, ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിവിധ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. വിരമിച്ച ജില്ലാ ജഡ്ജി പി.ഡി.ശാർങ്ധരനെയാണ് ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലായി നിയമിച്ചത്.

കഴിഞ്ഞ വർഷം ജനുവരി മൂന്നിലെ ഹർത്താലിൽ 99 ബസുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്ലെയിംസ് ട്രൈബ്യൂണലിന് ആവശ്യമായ സൗകര്യങ്ങൾ നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇതാദ്യമായാണ് ഹർത്താൽ മൂലമുണ്ടായ നഷ്ടം കണക്കാക്കാൻ കോടതി ക്ലെയിംസ് ട്രൈബ്യൂണലിനെ നിയമിക്കുന്നത്.

TAGS: SABARIMALA;, KERALA GOVT, HICOURT, HARTHAL TRIBUNAL, DEWASWOM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY