SignIn
Kerala Kaumudi Online
Thursday, 24 September 2026 8.34 PM IST

ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയെ ഓര്‍ത്ത് ഇനി ഭയക്കേണ്ട, പ്രൈവസി ഉറപ്പാക്കി ഹിസ്റ്ററി ഡീലീറ്റ് ചെയ്യാന്‍ വഴിയുണ്ട്

google

ന്യൂഡൽഹി:ഓൺലൈനിൽ ഫോണോ വസ്ത്രങ്ങളോ മറ്റ് എന്തെങ്കിലുമോ തിരഞ്ഞാല്‍ സമാന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്നീട് നിറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ തിരച്ചില്‍ വിവരങ്ങളെ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗൂഗിളിന് ബോധപൂര്‍വ്വമല്ലാതെ നല്‍കുന്ന ഇത്തരം വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാം.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസര്‍ ക്രോം, സഫാരി, എഡ്ജ്, ഫയര്‍ഫോക്സ് അങ്ങനെ എന്തുമാകട്ടെ, തിരച്ചില്‍ വിവരങ്ങൾ മായ്ക്കുന്നതിങ്ങനെയാണ് :

  • ഇന്റര്‍നെറ്റ് ബ്രൗസര്‍ തുറന്നശേഷം മൈ ആക്ടിവിറ്റി പേജിലേക്ക് പോകുക. ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ വിവരങ്ങളാണ് ഗൂഗിള്‍ ശേഖരിച്ചുവെച്ചിരിക്കുന്നത് എന്ന് നോക്കണമെങ്കില്‍ അതിനും ഇവിടെ സാധിക്കും.
  • മുകളില്‍ വലതു വശത്ത് കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഡിലീറ്റ് ആക്ടിവിറ്റി ബൈ എന്ന ഓപ്ഷന്‍ ഡ്രോപ് ഡൗണ്‍ മെനുവില്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക.
  • ബോക്സില്‍ ടുഡേ എന്നായിരിക്കും എഴുതിയിരിക്കുക. അത് മാറ്റി ഓള്‍ ടൈം ആക്കിയാല്‍ ഇതുവരെ ഗൂഗിളിന്റെ പക്കലുള്ള നിങ്ങളുടെ എല്ലാ വിവരങ്ങളും ഡിലീറ്റാക്കാം. ഇനി പ്രത്യേക കാലയളവിലെ മാത്രം ഡിലീറ്റ് ചെയ്താല്‍ മതിയെങ്കില്‍ ദിവസം തെരഞ്ഞെടുക്കാനും അവസരമുണ്ട്.
  • ഈ വിവരങ്ങള്‍ നഷ്ടമായാല്‍ ഗൂഗിളിന്റെ സേവനങ്ങളില്‍ കൃത്യതക്കുറവുണ്ടാകുമെന്നും വിവരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്നുമൊക്കെ ഗൂഗിള്‍ മുന്നറിയിപ്പ് തരും. ഇതിലെല്ലാം ഡിലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ ഗൂഗിളിലെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കളയാനാകും.

search-history

ഐഫോണിലും ആന്‍ഡ്രോയിഡിലും ഗൂഗിള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യും വിധം

  • നിങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ ആപ്ലിക്കേഷന്‍ തുറക്കുക. മുകളില്‍ ഇടതുവശത്തായി കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യുക.
  • സെറ്റിംഗ്സിലെ അക്കൗണ്ട്സ് ആന്റ് പ്രൈവസി വഴി മൈ ആക്ടിവിറ്റിയിലെത്താം
  • തുടർന്ന് നേരത്തെ പറഞ്ഞ പോലെ ഇതില്‍ ഡിലീറ്റ് ആക്ടിവിറ്റി ബൈ ക്ലിക്ക് ചെയ്യുക.
  • ബോക്സില്‍ ടുഡേ എന്നത് മാറ്റി അത് മാറ്റി ഓള്‍ ടൈം ആക്കിയാല്‍ ഇതുവരെ ഗൂഗിളിന്റെ പക്കലുള്ള നിങ്ങളുടെ എല്ലാ വിവരങ്ങളും ഡിലീറ്റാക്കാം.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEARCH HISTORY, INTERNET, BROWSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY