SignIn
Kerala Kaumudi Online
Monday, 25 January 2021 6.40 AM IST

കപ്പൽ മാർഗവും സ്വർണക്കടത്ത് നടന്നു? ശിവശങ്കറിനും പങ്ക്, കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

sivasankar

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

അന്ന് കാർഗോ പരിശോധിക്കാൻ കസ്റ്റംസിന്റെ തന്നെ അസസിംഗ് ഓഫീസർ നിർദേശം നൽകിയിരുന്നു. സംശയത്തെ തുടർന്നായിരുന്നു കസ്റ്റംസ് നീക്കം. എന്നാൽ പരിശോധനയില്ലാതെ കാർഗോ വിട്ടു കൊടുക്കുകയായിരുന്നു. സ്വപ്‌നയുടെ നിർദേശപ്രകാരം എം ശിവശങ്കർ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാർഗോ വിട്ടുകൊടുത്തത്.

അതേസമയം, എന്തടിസ്ഥാനത്തിലാണ് കാർഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാൻ കസ്റ്റംസിനോട് എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വരും ദിവസങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SIVASANKAR, GOLD SMUGGLING CASE, GOLD SMUGGLING VIA SHIP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.