SignIn
Kerala Kaumudi Online
Saturday, 12 September 2026 12.10 PM IST

വിവാഹത്തോടെ അഭിനയം വിടും

namitha

വിവാഹശേഷം അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി നമിത പ്രമോദ്. നാല് വർഷത്തിനുള്ളിൽ താൻ വിവാഹിതയാകുമെന്നും നമിത വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് താരം തന്റെ ഭാവിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

'ഉടൻ വിവാഹമുണ്ടാകില്ല. നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാകും. അച്‌ഛനും അമ്മയും വിവാഹകാര്യമേ എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്‌ത് സ്വസ്ഥമായിരിക്കണം. നടി എന്നതിനേക്കാൾ വ്യക്തിപരമായി താൻ സംതൃപ്‌തയാണ്. അഭിനയം ആദ്യം ഇഷ്‌ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരുപാട് ഇഷ്‌ടമാണ്. ഇനി സിനിമ കിട്ടുമോ എന്നൊന്നും അറിയില്ല. സിനിമയുടെ വിജയത്തിൽ ആഹ്ലാദിക്കുകയും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുകയും ചെയ്യും. പക്ഷെ അത് വല്ലാതെ കൊണ്ട് നടക്കാറില്ല. സിനിമയില്ലാതായാൽ വേറെ ജോലി ചെയ്‌ത് ജീവിക്കും. തിരക്കുകൾ എല്ലാം മാറ്റിവച്ച് വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ കുടുംബത്തിനൊപ്പം സ്വസ്ഥമായി യാത്ര പോകണം. " ഇതൊക്കെയാണ് നമിതയുടെ സ്വപ്‌നങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEEKLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY