SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.39 PM IST

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു

Increase Font Size Decrease Font Size Print Page
veena-vijayan

കണ്ണൂർ: മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് വീണ കൊവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് പിപിഇ കിറ്റ് ധരിച്ച് അവർ തന്റെ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായിയിലെ ആർസി അമല സ്കൂളിലാണ് വീണ വിജയന്‍ വോട്ട് ചെയ്തത്.

ആർ സി അമല സ്കൂളില്‍ തന്നെയാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യ കമലയും തങ്ങളുടെ വോട്റ്റുകൾ രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായി എത്തിയാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ടുകൾ രേഖപ്പെടുത്തിയത്.

TAGS: ASSEMBLY POLLS, VEENA VIJAYAN, CM PINARAYI VIJAYAN, PINARAYI VIJAYAN, KERALA, INDIA, KANNUR, COVID, COVID19, PPE KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY