SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.24 AM IST

വിജയദശമിയിൽ സ്വർണവില എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാതെ പോകരുത്

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി തുടരുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കാറുള്ളത്.

അന്താരാഷ്ട്രവിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔൺസിന് ഏകദേശം 4,116 - 4,120 യുഎസ് ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ കരുത്തും ബോണ്ട് യീൽഡുകളിലെ വർദ്ധനവുമാണ് വില കുറയാൻ പ്രധാന കാരണമായത്. വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശനിരക്ക് ഉയർത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ട് നിക്ഷേപകർ ജാഗ്രത പാലിക്കുന്നതും വിലയെ സ്വാധീനിച്ചു.

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളും സ്വർണത്തെ ഒരു മികച്ച സുരക്ഷിത നിക്ഷേപ മാർഗമാക്കി മാറ്റുന്നു. ഇത് വരും ദിവസങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഫ്രാൻസിൽ ആരംഭിച്ച കലാപം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പടരുന്നത് ആഗോളസ്വർണ ഡിമാഡിനെ സ്വാധീനിച്ചേക്കും.

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളിവില ഗ്രാമിന് 230 രൂപയാണ്. 10 ഗ്രാമിന് 2,​300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 100 ഗ്രാമിന് 23,000 രൂപയിലും ഒരു കിലോ വെള്ളിക്ക് 2,30,000 രൂപയുമാണ്.

English Summary

Gold prices in Kerala remained unchanged on October 21, 2026. The price of 22-carat gold stood at ₹13,390 per gram and ₹1,07,120 per sovereign (8 grams), following a sharp decline the previous day. International market movements, the strength of the US dollar and changes in bond yields influence domestic gold prices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD RATE TODAY, VIJAYADASHAMI GOLD PRICE, GOLD, TODAY GOLD RATE, KERALA GOLD PRICE PER PAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360