SignIn
Kerala Kaumudi Online
Monday, 10 August 2026 9.00 PM IST

സുരേഷ് ​ഗോപിയും ഹെലികോപ്ടർ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാൽ

suresh-gopi

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ​ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് പത്മജവേണു​ഗോപാൽ. സുരേഷ് ​ഗോപിയും ഹെലികോപ്റ്ററിൽ ആണ് തൃശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ എന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.

പത്മജ വേണു​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMAJA VENUGOPAL, CONGRESS, SURESH GOPI, BJP, KODAKARA, KODAKARA HAWALA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA