കൊച്ചി: ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ഇൻഫ്ളൂവൻസർ വേദ് ലക്ഷ്മി. ബിസിനസ് ലക്ഷ്യം വച്ചാണ് റോബിൻ ബിജെപിൽ ചേർന്നതെന്ന് വേദി ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നു. ബിജെപിയുടെ തത്വങ്ങൾ അറിയില്ലെന്നും ബിജെപിക്കാർ മുഴുവൻ വർഗീയവാദികളാണെന്ന് പറയുന്ന റോബിന്റെ ഓഡിയോ സന്ദേശവും വേദ് ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ ശബ്ദ സന്ദേശം എ.ഐ വഴി നിർമ്മിച്ചതാണെന്നാണ് റോബിൻ ആരോപിക്കുന്നത്.
'why ബിജെപി എന്ന് ചോദിച്ചാൽ, എനിക്ക് ബിജെപിയെക്കുറിച്ചോ ബിജെപിയുടെ തത്വങ്ങളെക്കുറിച്ചോ എബിസിഡി അറിഞ്ഞുകൂട. എന്നാൽ എനിക്ക് മോഡി ജിയെ ഇഷ്ടമാണ്. ബിജെപി എന്നുവച്ചാൽ വർഗീയവാദികളാണ്. സത്യം പറയാലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർത്ഥിയായെന്ന് വച്ചോളൂ, എന്നോട് അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ ഒരു രാഷ്ട്രീയക്കാരനായേ ഞാൻ സംസാരിക്കൂ'- വേദ് ലക്ഷ്മി പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു.
അതേസമയം, സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് റോബിൻ രാധാകൃഷ്ണൻ വേദ് ലക്ഷ്മിക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് റോബിൻ പൊലീസിൽ പരാതി നൽകിയത്. പ്രാഥമികമായ പരിശോധനകൾക്ക് ശേഷം എതിർകക്ഷികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുണ്ട്.
Influencer Ved Lakshmi has accused BJP leader Robin Radhakrishnan of joining the party for business, sharing an audio clip where he allegedly criticizes BJP principles and members. Radhakrishnan claims the audio is AI-generated and has filed a police complaint for defamation against Lakshmi. Police have issued a summons to the opposing party for further inquiry into the matter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |