ആലപ്പുഴ: സംസ്ഥാനവ്യാപകമായി മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. മഴക്കെടുതികൾ രൂക്ഷമാണെങ്കിലും ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ രക്ഷകർത്താക്കളുടെ രൂക്ഷമായ ശകാരമാണ് ജില്ലാ കളക്‌ടറുടെ പേജിൽ കമന്റായി ലഭിക്കുന്നത്. നേരത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കനത്ത മഴമുന്നറിയിപ്പ് സൈറൻ ഫോണിൽ ലഭിച്ചിട്ടും അവധി പ്രഖ്യാപിക്കാത്തതാണ് രക്ഷിതാക്കളെ കോപാകുലരാക്കിയത്.
'തീരുമാനം ഇന്നലെ വൈകിട്ടേ കൊടുക്കാമായിരുന്നു, രാവിലെ ട്യൂഷനുള്ള കുട്ടികൾ വെള്ളവും നീന്തി പോയിക്കഴിഞ്ഞു', 'ഒരു തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യമാണോ ഇപ്പോഴും?', ഒരുമണിക്ക് ഫോണിൽ അലാറംവന്നിട്ടും അവധി കൊടുക്കുന്നില്ലേ എന്ന് കരുതി' തുടങ്ങി നിരവധി കമന്റുകളാണ് കളക്‌ടറുടെ പേജിലെ പോസ്റ്റിന് വന്നത്.
'ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും മൂഴിയാർ ഡാം തുറന്നു വിടാനുള്ള സാദ്ധ്യത പരിഗണിച്ചും കടലാക്രമണവും ഉള്ളതിനാലും, ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2026 ഓഗസ്റ്റ് 03 (തിങ്കളാഴ്ച) ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.'- എന്ന അവധി സന്ദേശം കളക്‌ടറുടെ പേജിൽ രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത്.
As heavy rain continues across Kerala, the Alappuzha district administration announced a holiday for educational institutions only on morning. The delayed decision has sparked strong criticism from parents, many of whom expressed their frustration on the District Collector's social media page.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |