
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. അഭിനേത്രി ,നർത്തകി , ഗായിക എന്നീ നിലകളിലെല്ലാം തിളങ്ങിയ മഞ്ജു ഇപ്പോൾ പെയിന്റിംഗും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. ലോക്ക്ഡൗണായി താൻ ആക്സിഡന്റൽ ആർട്ടിസ്റ്റായതിന്റെ സന്തോഷത്തിലാണ് മഞ്ജു ഇപ്പോൾ. വായനാദിനത്തിൽ ബുക്ക് ഷെൽഫിൽ അടക്കി വച്ചിരിക്കുന്ന പുസ്തകങ്ങളുടെ ചിത്രമാണ് മഞ്ജു വരച്ചിരിക്കുന്നത്. വരച്ച പെയിറ്റിംഗിന്റെ അരികിൽ നിൽക്കുന്ന മഞ്ജുവിനെയും ചിത്രത്തിൽ കാണാം. ലോകവായനാദിനത്തിൽ ലൈബ്രറിയിൽ പോവാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യും. സാരമില്ല, ഒന്ന് ഞാനെനിക്കായി പെയിന്റ് ചെയ്യും എന്നാണ് താൻ വരച്ച ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു കുറിക്കുന്നത്. ആക്സിഡന്റൽ ആർട്ടിസ്റ്റ്, ലോക്ക്ഡൗൺ ഡയറീസ് എന്നീ ഹാഷ് ടാഗുകളോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.'നിങ്ങൾക്ക് ചെയ്യാനറിയാത്ത എന്തെങ്കിലും ഉണ്ടോ അത്ഭുതകരമാംവിധം കഴിവുള്ള ലേഡീ?" എന്നാണ് ചിത്രം കണ്ട റിമ ചോദിക്കുന്നത്. 'ചക്ക വീണ് മുയൽ ചത്തതാണ്" എന്നാണ് റിമയ്ക്ക് മഞ്ജു നൽകിയ രസകരമായ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
