SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.56 AM IST

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

train

പാലക്കാട്: ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് പോയ എക്‌സ്‌പ്രസ് ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ബിസിനസുകാരൻ സുമിത്രനെയാണ് (52) പാലക്കാട് റെയിൽവേ സംരക്ഷണ സേന പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ ഉറങ്ങിക്കിടന്നിരുന്ന കോഴിക്കോട് സ്വദേശിയായ 28 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പാലക്കാട് റെയിൽവേ ജംഗ്ഷന് മുമ്പാണ് പീഡനശ്രമം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. റെയിൽവേ ജംഗ്ഷനിൽ എത്തിയപ്പോൾ യുവതി ട്രെയിനിൽ നിന്നിറങ്ങി അവിടെ സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഉടൻ പ്രതിയെ പിടികൂടി. ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA