SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ.സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page

k-surendran

തിരുവനന്തപുരം: കൊടകരയിൽ കവർച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്നു പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കൊടകര കവർച്ചാക്കേസിലെ ഗൂഢാലോചന മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തോടെ വ്യക്തമായി. സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും സർക്കാർ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി. കവർച്ചാക്കേസിലെ ഒരു പ്രതി ദീപക്ക് ബി.ജെ.പി പ്രവർത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അറസ്റ്റിലായ 21 പ്രതികളും സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. രാമനാട്ടുകര സ്വർണ്ണക്കള്ളക്കടത്തിലെ കണ്ണൂർ സംഘം തന്നെയാണ് കൊടകരയിലും പണം കവർന്നത്. ഇവർ സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ സ്വന്തക്കാരാണ്. കുറ്റപത്രത്തിൽ ബി.ജെ.പിയെ ബന്ധിപ്പിക്കുന്നതൊന്നുമില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

TAGS: KSURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY