തിരുവനന്തപുരം: തന്റെ എഴുപത്തിയേഴാമത്തെ വയസിൽ പേരക്കുട്ടിക്കൊപ്പം ക്യാരംസ് കളിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ച് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. പൊതു തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന അപൂർവ നിമിഷങ്ങളെ ആഘോഷമാക്കുന്നത് ഇത്തരം ചെറു വിനോദങ്ങളിലൂടെയാണ്. പോയ കാലത്തെ തിരിച്ചു പിടിക്കൽ കൂടിയാണത്. പേരക്കുട്ടിയ്ക്കൊപ്പം എന്ന കുറിപ്പോടുകൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴും പൊതുപ്രവർത്തന രംഗത്ത് സജീവമായ ഉമ്മൻചാണ്ടിക്ക് ആശംസയറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |