SignIn
Kerala Kaumudi Online
Friday, 29 March 2024 7.59 PM IST

കൊവിഡ്: രാജ്യത്തെ കാത്തിരിക്കുന്നത് ഭയാനകമായ അവസ്ഥ, വൈറസ് വ്യാപന തോത് ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്‌ദ്ധർ, അറിയാം ആർ-വാല്യുവിനെക്കുറിച്ച്

covid

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ 'ആർ-വാല്യു' വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ.രൺദീപ് ഗുലേറിയ. ആർ-വാല്യു വർദ്ധിക്കുന്നത് രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നതിന് ഇടയാക്കിയേക്കും എന്നും അദ്ദേഹം പറയുന്നു. (‌വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആർ വാല്യൂ. രോഗബാധിതനായ ഒരാളിൽ നിന്ന് എത്രപേർ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്) ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിച്ച്. കേരളത്തിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്.

'ആർ വാല്യൂ ഒന്നും അതിനുമുകളിലേക്കും പോകുന്നത് അണുബാധ വളരെ കൂടുക്കന്നതിന്റെ ലക്ഷണമാണ്. ആർ-വാല്യൂവിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ട്രാൻസ്മിഷൻ ശൃംഖല തകർക്കുന്നതിനുള്ള “ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” തന്ത്രം പ്രയോഗിക്കുകയും വേണം -അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വേരിയന്റ് കൊവിഡ് വൈറസിന്റെ അറിയപ്പെടുന്ന മറ്റെല്ലാ പതിപ്പുകളേക്കാളും എളുപ്പത്തിൽ രോഗബാധ ഉണ്ടാക്കുമെന്നും ചിക്കൻപോക്സ് പോലെ എളുപ്പത്തിൽ പടരുമെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തിൽ കൊവിഡ് കേസുകൾ കൂടിവരുന്നതിന്റെ കാരണത്തെക്കുറിച്ച് കാര്യമായ വിലയിരുത്തൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

ആർ-വാല്യു

ആ‍ർ വാല്യൂ 1.0 നേക്കാൾ കൂടുതലാണെങ്കിൽ അതിനർത്ഥം രോഗബാധ വർദ്ധിക്കുന്നു എന്നാണ്. അതേസമയം, 1.0 ൽ താഴെയാകുകയോ കുറയുകയോ ചെയ്യുന്നത് രോഗബാധ കുറയുന്നതിന്റെ അടയാളമാണ്.ഉദാഹരണത്തിന് രോഗം ബാധിച്ച 100 പേരിൽ നിന്ന് 100 പേ‍ർക്ക് കൂടി രോ​ഗം ബാധിക്കുകയാണെങ്കിൽ ആർ ഘടകം 1 ആയിരിക്കും. എന്നാൽ 80 പേരെ മാത്രമാണ് രോ​ഗം ബാധിക്കുന്നതെങ്കിൽ ആ‍ർ ഘടകം 0.80 ആയിരിക്കും.

മേയ് പകുതിയിൽ ഇന്ത്യയിലുടനീളം ആർ ഘടകം 0.78 ആയിരുന്നു. അതായത്, 100 പേർക്ക് രോ​ഗം ബാധിച്ചാൽ അവരിൽ നിന്ന് 78 പേരിലേയ്ക്ക് മാത്രമേ രോ​ഗം പക‍ർന്നിരുന്നുള്ളൂ. എന്നാൽ ജൂൺ അവസാനത്തിലും ജൂലായ് ആദ്യ വാരത്തിലും ആ‍ർ മൂല്യം 0.88 ആയി ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAS R-VALUE INCHING UP, CAUSE OF CONCERN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.