SignIn
Kerala Kaumudi Online
Thursday, 19 February 2026 8.39 AM IST

രാജ്യം ചുറ്റാനൊരുങ്ങി സജിന്റെ സൈക്കിൾ

Increase Font Size Decrease Font Size Print Page
sajin

കോന്നി : വനത്തിലും കടൽത്തീരങ്ങളിലും താഴ്വരകളിലും മലമുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും യാത്ര തുടരുന്ന സജിന്റെ സൈക്കിൾ രാജ്യ സഞ്ചാരത്തിനൊരുങ്ങുകയാണ്.

കോന്നി സ്വദേശി ഹൈദരാബാദിൽ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയ കുളത്തുങ്കൽ പൂവണ്ണത്തെക്കേതിൽ സജിൻ. പി.എസ് ( 28 ) ആണ് മുഴുവൻ സംസ്ഥാനങ്ങളിലൂടെയും സൈക്കിൾ യാത്രയ്ക്കൊരുങ്ങുന്നത്. സൈക്കിളിനോട്‌ സജിനുള്ള പ്രേമം ചെറുപ്പത്തിലേ തുടങ്ങിയതാണ്. നാട്ടിലും ഹൈദരാബാദിലും പതിവായി യാത്ര ചെയ്യുന്നതും സൈക്കിളിലാണ്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒട്ടു മിക്ക പ്രദേശങ്ങളും ഈ യുവാവ് സൈക്കിളിൽ ചുറ്റിക്കറങ്ങി കണ്ടിട്ടുണ്ട്. ലോകോത്തര സൈക്കിൾ കമ്പനിയായ റിബാന്റെ സൈക്കിളുകൾ ഹൈദരാബാദിലും കേരളത്തിലും പതിവായി ഉപയോഗിക്കുന്നു. ഇതിൽ ഒരു സൈക്കിളിനു 25000 രൂപയോളം വില വരും. പത്തനംതിട്ട ജില്ലയെ സൂചിപ്പിക്കുന്ന കെ.എൽ. 03 എന്ന നമ്പറും സജിന്റെ സൈക്കിളിൽ കാണാം. സജിൻ അഡ്മിനായ ഓൾ കേരള സൈക്കിൾ ക്ലബ് വഴി തന്റെ സൈക്കിൾ യാത്രയുടെ വീഡിയോയും യുട്യൂബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഈ ക്ലബ്ബിൽ അംഗങ്ങളായ സജിന്റെ നാല് സുഹൃത്തുക്കൾ ഇപ്പോൾ സൈക്കിളിൽ ഓൾ ഇന്ത്യ റൈഡിലാണ്. ഇവരുടെ യാത്ര പൂർത്തിയാവുന്നതോടെ രാജ്യം ചുറ്റാനുള്ള ഒരുക്കത്തിലാണ് സജിൻ.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY