കോഴിക്കോട് : മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് രണ്ടുപേർ അറസ്റ്റിലായി. സ്ഥാപനത്തിന്റെ മാനേജർ വയനാട് മാനന്തവാടി സ്വദേശി പി.എസ്. വിഷ്ണു (21), ഇടപാടുകാരനായെത്തിയ മലപ്പുറം സ്വദേശി മെഹ്റൂഫ്(34) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് റെയ്ഡിലൂടെ അറസ്റ്റ് ചെയ്തത്. ഇവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
കോർപറേഷന്റെ അനുമതിയില്ലാതെയാണ് കുതിരവട്ടത്ത് നാച്വറൽ വെൽനെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വയനാട് സ്വദേശി ക്രിസ്റ്റി, തൃശൂർ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതർ അടപ്പിച്ചിരുന്നു. ഓൺലൈനിലൂടെയാണ് ഇവർ കസ്റ്റമർമാരെ കണ്ടെത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |