SignIn
Kerala Kaumudi Online
Friday, 18 September 2026 8.19 AM IST

അല്ലുവിന്റെ കാമുകിയായി രശ്‌മിക മന്ദാന,​ പുഷ്‌പയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

aa

​​അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്‌പയിലെ നായിക രശ്മിക മന്ദാനയുടെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായി. അല്ലു അവതരിപ്പിക്കുന്ന പുഷ്‌പയുടെ കാമുകി ശ്രീവല്ലിയുടെ വേഷമാണ് പുഷ്‌പയിൽ രശ്മിക അവതരിപ്പിക്കുന്നത്.രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന പുഷ്‌പയുടെ ആദ്യ ഭാഗം ക്രിസ്‌മസിന് റിലീസ് ചെയ്യാനാണ് പ്ളാൻ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായക വേഷമാണ് ഫഹദിന്. ചന്ദനക്കടത്തുകാരനായാണ് അല്ലു അഭിനയിക്കുന്നത്. 250 കോടി മുതൽ മുടക്കിലൊരുക്കുന്ന ചിത്രത്തിലഭിനയിക്കാൻ 70 കോടി രൂപ അല്ലു പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

മൈത്രി മൂവീ മേക്കേഴ്സിന്റെയും മുട്ടം സെട്ടിമീഡിയയുടെയും ബാനറിൽ നവീൻ യെർസേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന പുഷ്‌പയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് മിറോസോ കുബ ബറോസ്‌ബക്കാണ്. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധായകൻ. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിർവഹിക്കുന്നത്. ചിത്രസംയോജനം കാർത്തിക്ക് ശ്രീനിവാസ്, പി.ആർഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUSHPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY