SignIn
Kerala Kaumudi Online
Saturday, 12 September 2026 10.31 PM IST

യൂണിയൻ പ്രതിനിധികൾ പ്രൊഫഷണലാകണം: മന്ത്രി രാജീവ്

p-rajeev

തിരുവനന്തപുരം: കശുഅണ്ടി വികസന ബോർഡിൽ എല്ലാ തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളുണ്ടെങ്കിലും പ്രൊഫഷണലായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. കശുഅണ്ടി മേഖലയുടെ പ്രതിസന്ധിയെക്കുറിച്ച് പരിശോധിക്കുമ്പോൾ ഇതുകൂടി ചർച്ച ചെയ്യണം. ജി.എസ്. ജയലാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

മറ്റിടങ്ങളിൽ കശുഅണ്ടി ഫാക്ടറികൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ ഇവിടെ മാത്രം എന്തുകൊണ്ട് നഷ്ടത്തിലാകുന്നുവെന്ന് ആലോചിക്കണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പ്രൊഫഷണലായ ആവശ്യമാണ്. ഫാക്ടറികൾ ലാഭത്തിൽപോകേണ്ടത് അനിവാര്യമാണ്. കശുവണ്ടിമേഖലയ്ക്ക് സർക്കാർ വലിയ ഊന്നലാണ് നൽകുന്നത്. ഡിസംബർ വരെ സർക്കാരിന്റെ കീഴിലുള്ള ഫാക്ടറികൾക്ക് പ്രവർത്തിക്കാനുള്ള തോട്ടണ്ടി ശേഖരിച്ചിട്ടുണ്ട്. നേരത്തെയുള്ള പാക്കേജ് നടപ്പാക്കിയാൽ സ്വകാര്യമേഖലയിലെ പ്രശ്നം പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA