ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് നടപ്പുവർഷത്തെ ജൂലായ്-സെപ്തംബർ പാദത്തിൽ രണ്ടുമടങ്ങിലേറെ വളർച്ചയുമായി 1,332.61 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.
2020-21ലെ സമാനപാദ ലാഭം 444.41 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 20,793.92 കോടി രൂപയിൽ നിന്ന് 21,331.49 കോടി രൂപയിലെത്തി. 5,604 കോടി രൂപയാണ് പ്രവർത്തനലാഭം; വർദ്ധന 21.91 ശതമാനം.
മൊത്തം നിഷ്ക്രിയ ആസ്തി (ജി.എൻ.പി.എ) 8.23 ശതമാനത്തിൽ നിന്ന് 8.42 ശതമാനമായി ഉയർന്നെങ്കിലും പാദാടിസ്ഥാനത്തിൽ ജൂൺപാദത്തിലെ 8.50 ശതമാനത്തിൽ നിന്ന് കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി (എൻ.എൻ.പി.എ) 3.42 ശതമാനത്തിൽ നിന്ന് 3.21 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. റീട്ടെയിൽ വായ്പയിൽ 10.46 ശതമാനവും ഭവന വായ്പകളിൽ 14.21 ശതമാനവും വളർച്ചയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |