പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 415 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 414 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 194856 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 187293 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേർ മരിച്ചു.
1) മെഴുവേലി സ്വദേശി (43), 2) പ്രമാടം സ്വദേശി (86) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ ഇന്നലെ 610 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 189359 ആണ്. ജില്ലക്കാരായ 4213 പേർ ചികിത്സയിലാണ്. ഇതിൽ 4075 പേർ ജില്ലയിലും 138 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |