സൂര്യ നായകനായ ജയഭീം എന്ന ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ചിത്രത്തിൽ സെങ്കിനിയായി വേഷപ്പകർച്ച നടത്തിയ ലിജോ മോളിന്റെ അഭിനയ പ്രകടനവും അഭിനന്ദാർഹമാണ്. സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാർവതിയുടെ ഇപ്പോഴത്തെ ജീവിതം സിനിമ റിലീസായതോടെ കൂടുതൽ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ പാർവതിക്ക് സഹായം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറൻസ് രംഗത്ത് എത്തിയിരിക്കുന്നു.
ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലിൽ മകൾക്കും മരുമകനും പേരക്കുട്ടികൾക്കുമൊപ്പമാണ് പാർവതി ഇപ്പോൾ താമസിക്കുന്നത്. ഇതിന്റെ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ രാഘവ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു. പാർവതിക്കും കുടുംബത്തിനും പുതിയ വീട് നിർമിച്ച് നൽകുമെന്ന് താരം അറിയിച്ചു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിപ്പോൾ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടത്. പാർവതിക്ക് വീട് വച്ച് നൽകുമെന്ന് ഞാൻ വാക്ക് നൽകുന്നുവെന്ന് രാഘവ ലോറൻസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |