SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാമത് ഇൻഡോർ

Increase Font Size Decrease Font Size Print Page
indore-

ഇൻഡോർ: കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവേയിൽ തുടർച്ചയായി അഞ്ചാം തവണയും മദ്ധ്യപ്രദേശിലെ ഇൻഡോർ ഒന്നാമതെത്തി.

പട്ടികയിൽ ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സർവേഷൻ അവാർഡിന് അർഹമായി.

കേന്ദ്ര നഗര-ഗ്രാമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൃത്തിയുള്ള ഗംഗാ നഗരമായി വാരണാസിയെ തിരഞ്ഞെടുത്തു.

ഛത്തീസ്ഗഢാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. വിജയികൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മന്ത്രി ഹർദീപ് സിംഗ് പുരി ചടങ്ങിൽ പങ്കെടുത്തു.
നവി മുംബയ്, പൂനെ, റാ‌യ്‌പൂർ, ഭോപ്പാൽ, വഡോദര, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയാണ് അവർഡിന് അർഹമായ വൃത്തിയുള്ള നഗരങ്ങൾ.

TAGS: NEWS 360, NATIONAL, NATIONAL NEWS, INDORE NAMED CLEANEST CITY IN INDIA FOR 5TH CONSECUTIVE YEAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY