SignIn
Kerala Kaumudi Online
Wednesday, 28 October 2026 11.02 PM IST

പർവതാരോഹണത്തിനിടെ തിരുവല്ല സ്വദേശിനി നേപ്പാളിലെ പർവതനിരയിൽ കുടുങ്ങി, കൈയ്‌ക്ക് പരിക്കേറ്റതായി വിവരം

READ ENGLISH VERSION
lobuche-mountain
സീന സാറ മജ്‌നു,​ ലോബുചെ പർവതം

തിരുവല്ല: നേപ്പാളിലെ ലൊബോച്ചെ പർവതനിരകളിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ മലയാളി വനിതയ്ക്കായി രക്ഷാശ്രമം തുടരുന്നു. തിരുവല്ല മഞ്ഞാടി കാട്ടൂർ കുടുംബാംഗമായ സീന സാറ മജ്നു (41) ആണ് അപകടത്തിൽപ്പെട്ടത്. പർവതത്തിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ വീണുപോയതായി സീന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിൽ അറിയിച്ചിരുന്നു. മഞ്ഞുമൂടിയ കഠിനമായ പാതയിലൂടെയുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ കൈയ്ക്ക് പരിക്കേറ്റതായും താഴെയെത്തുന്നതിൽ ആശങ്കയുണ്ടെന്നും ഇവർ പറയുന്നുണ്ട്.


എവറസ്റ്റ് മലനിരകളോട് ബന്ധപ്പെട്ടുള്ള ലൊബോച്ചെ പർവതം നേപ്പാളിലെ പ്രധാന ട്രക്കിങ് കേന്ദ്രമാണ്. പർവതാരോഹകയായ സീന തനിച്ചാണ് കയറിയത്. കഴിഞ്ഞ 21നാണ് കേരളത്തിൽ നിന്ന് പോയത്. 23ന് ട്രക്കിങ് തുടങ്ങി. ചൊവ്വാഴ്ച പകൽ ഫോണിൽ സംസാരിച്ചിരുന്നതായി ഭർത്താവ് മജ്നു പറഞ്ഞു. ബുധനാഴ്ച തിരിച്ചിറങ്ങുമെന്നാണ് അപ്പോൾ പറഞ്ഞത്. അപകടവിവരം അറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മജ്നു പറഞ്ഞു.


ഇന്ത്യൻ എംബസിയും നേപ്പാൾ അധികൃതരും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. സീനയുള്ള സ്ഥലം കണ്ടെത്തിയതായും വിവരമുണ്ട്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി വഴിയും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. പർവതാരോഹണം നടത്തുന്ന സീന വിവിധ രാജ്യങ്ങളിലെ പർവതങ്ങളിൽ വിജയകരമായി ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട്.

English Summary

Rescue efforts are continuing for a 41-year-old Malayali woman, Seena Sara Majnu, who got stranded while trekking in Nepal’s Lobuche mountain range. A native of Manjadi, Thiruvalla, she reportedly fell while descending a snow-covered, difficult mountain trail and injured her hand.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOUNTANEER, STUCK, SEENA SARA MAJNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360