SignIn
Kerala Kaumudi Online
Wednesday, 28 October 2026 8.05 PM IST

ഫോം 6,​ 7,​8 എന്നിവയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മാറ്റം വരുത്താനാകില്ല; സുപ്രീംകോടതി

READ ENGLISH VERSION
supreme-court
സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഫോം 6 നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. എസ്.ഐ.ആ‍ർ നടപടിക്കിടെ നേരത്തെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരോട് വീണ്ടും പേര് ചേർക്കുന്നതിനായി ഫോം 6 സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിന് എതിരെയാണ് സുപ്രിംകോടതിയുടെ വിമർശനം.

നിശ്ചിത മാതൃകകളിലുള്ള ഫോം 6,​7,​8 എന്നിവയിൽ മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കംചെയ്‌തവർക്കായി ലളിതമായ നടപടിക്രമം രൂപീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനാണ് ഫോം 6 ഉപയോഗിക്കുന്നത്. ഡൽഹിയിൽ സമീപഭാവിയിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ വീണ്ടും പേര് ചേർക്കുന്നതിനായി ഒക്ടോബർ 30 എന്ന സമയപരിധി നിശ്ചയിച്ചിരിക്കുന്നതിന്റെ ആവശ്യകതയും സുപ്രീംകോടതി ചോദ്യം ചെയ്തു. പേരുകൾ വീണ്ടും ചേർക്കുന്നതിന് അവസാന തീയതി നിശ്ചയിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

എസ്.ഐ.ആറിൽ അർഹരായ വോട്ടർമാർ ഒഴിവാക്കപ്പെടാനുള്ള സാദ്ധ്യതയിൽ ആശങ്കയറിയിച്ച് വിവരാവകാശ പ്രവർത്തകരായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. താത്കാലികമായി മാറിതാമസിച്ചതിനെ തുടർന്ന കരട് പട്ടികയിൽ ഉൾപ്പെടാതെ പോയ വോട്ടർമാർക്ക് അവരുടെ എന്യുമറേഷൻ ഫോമുകൾക്കൊപ്പം ആവശ്യമായ രേഖകളും നോട്ടീസിന് മറുപടി നൽകാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനമുള്ള അവസരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

അതേസമയം താത്കാലികമായി മാറിതാമസിച്ചതിനെ തുടർന്ന് കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ,​ എന്നാൽ അബദ്ധത്തിൽ പേര് വെട്ടിയ യോഗ്യരായ വോട്ടർമാരെ തിരികെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വാരാന്ത്യങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതിനൊപ്പം യുവവോട്ടർമാരുടെയും അപേക്ഷകൾ ഫോം 6 വഴി പരിശോധിച്ചു വരികയാണെന്നും കമ്മിഷൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, SUPREME COURT, SIR, FORM 6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360