യാത്രകളേറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യൻ താരറാണി ആൻഡ്രിയ ജെർമിയ ഇപ്പോൾ ഈജിപ്റ്റിൽ അവധിയാഘോഷിക്കുകയാണ്.
തെന്നിന്ത്യയിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ആൻഡ്രിയ രാജീവ് രവി ചിത്രം അന്നയും റസൂലിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചതോടെ മലയാളത്തിലും പ്രിയങ്കരിയായി.
സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ നടി തന്റെ യാത്രയുടെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോളിതാ താരം പങ്കുവച്ച ഈജിപ്റ്റിൻ യാത്രയുടെ ചിത്രങ്ങളാണ് തരംഗമാവുന്നത്. അടുത്തിടയ്ക്ക് ആൻഡ്രിയ സന്ദർശിച്ച മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മികൾക്കും പിരമിഡുകൾക്കും പേരുകേട്ട നാടാണ് ഈജിപ്ത്.
ഒട്ടക സവാരി നടത്തുന്ന ആൻഡ്രിയ ജെർമിയയുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |