SignIn
Kerala Kaumudi Online
Thursday, 22 October 2026 3.44 PM IST

രാജ്യത്ത്  വീണ്ടും മൂന്ന്  ലക്ഷം  കടന്ന്  പ്രതിദിന കൊവിഡ്  കേസുകൾ; ഒമിക്രോൺ  രോഗികളുടെ  എണ്ണവും 10000 കടന്നു

india-covid

ന്യൂഡൽഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 3,37,704 പുതിയ കൊവിഡ് കേസുകൾ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 3,47,254 ആയിരുന്നു മുൻ ദിവസം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. 19,60,954 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. അതേസമയം ഒമിക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു. മുൻ ദിവസങ്ങളിലെ അപേക്ഷിച്ച് 3.69 ശതമാനം വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.

നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,13,365 ആണ്. 93.31 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ 2,42,676 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,63,01,482 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ്. 488 കൊവിഡ് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,884 ആയി ഉയർന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 48,270 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗികളുടെ 14.29 ശതമാനവും മഹാരാഷ്ട്രയിലാണ്. 48,049 പേർക്ക് രോഗം സ്ഥിരീകരിച്ച കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 41,668 പുതിയ കേസുകൾ സ്ഥിരീകരിച്ച കേരളം രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമതാണ്.

അതേസമയം വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 61.16 കോടി ഡോസ് വാക്സിനാണ് രാജ്യവ്യാപകമായി നൽകിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 67,49,746 ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, OMICRON CASES IN INDIA, COVID CASES IN INDIA, OMICRON CASES INCREASES IN INDIA, COVID CASES INCREASES IN INDIA, COVID RECOVERY RATE IN INDIA, INDIA COVID TEST POSITIVITY RATE, COVID DEATH IN INDIA, VACCINATION RATE IN INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360