SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.58 AM IST

രാജ്യത്ത് ഏറ്റവും ആക്‌ടീവ് കൊവിഡ് കേസുകളുള‌ളത് കേരളത്തിൽ; മൂന്നാം തരംഗത്തിൽ ഏറ്റവുമധികം മരണം ഇന്ന്

covid

ന്യൂഡൽഹി: രാജ്യത്ത് മൂന്നാം കൊവിഡ് തരംഗത്തിൽ ആശങ്കയായി മരണസംഖ്യയിലെ വർദ്ധന. മൂന്നാം തരംഗം ആരംഭിച്ച ശേഷം ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് ഇന്നാണ് 871. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ എന്നാൽ ഒരു ലക്ഷത്തിന്റെ കുറവുണ്ട്. 2,35,532 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ‌ർട്ട് ചെയ്‌തത്.

രോഗമുക്തി നേടിയവരുടെ എണ്ണത്തിലും പുരോഗതിയുണ്ട്. 3,35,939 ആണത്. ആക്‌ടീവ് കേസുകളുടെ കണക്ക് 20.04 ലക്ഷമായി കുറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കൊവി‌‌ഡ് ഉയർന്നുതന്നെ നിൽക്കുന്ന സ്ഥിതിയുണ്ട്. ഏറ്റവുമധികം ആക്‌ടീവ് കേസുകളുള‌ള സംസ്ഥാനം കേരളമാണ്. 3,34,162 കേസുകൾ. കർണാടകയും മഹാരാഷ്‌ട്രയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള‌ളത്. കേരളത്തിൽ കേസുകൾ വർദ്ധിക്കുമ്പോൾ കർണാടകയിലും മഹാരാഷ്‌ട്രയിലും കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17.59 ലക്ഷം ടെസ്‌റ്റുകൾ രാജ്യത്ത് നടത്തി. ആകെ ടെസ്‌റ്റുകൾ 72.57 ആയി.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കൊവിഡ് വിവരങ്ങൾ ചർച്ച ചെയ്യും. ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുമായാണ് ഇന്ന് ചർച്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID ACTIVE CASES, STATES, KERALA IN FRONT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360