SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

തിയേറ്ററുകളിൽ കാണേണ്ട സിനിമ; ജോ & ജോ ആദ്യ ഷോ കാണാൻ നിഖില വിമലും സംഘവും

Increase Font Size Decrease Font Size Print Page

ജോ & ജോ തിയേറ്ററുകളിൽ കാണേണ്ട സിനിമയെന്ന് ചിത്രത്തിലെ നായിക നിഖില വിമൽ. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷമായിരുന്നു നിഖിലയുടെ പ്രതികരണം.

ജോമോളും ജോമോനും തമ്മിലുള്ള കലഹത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ജോ ആന്റ് ജോ. ജോമോനായി മാത്യൂ തോമസും ചേച്ചിയായ ജോമോളായി നിഖില വിമലും ചിത്രത്തിലെത്തുന്നു. വലിയ താരനിരയില്ലാതെ എത്തി സൂപ്പർഹിറ്റായി മാറിയ തണ്ണീ‌ർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയരായ നസ്ലീൻ ഗഫൂറും മാത്യൂ തോമസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

nikhila

ഒരു കുടുംബത്തിലെ സഹോദരങ്ങൾ തമ്മിലുള്ള കഥ പറഞ്ഞു പോകുന്ന ചിത്രം കൗമാരക്കാരുടെ ചിന്തകളിലൂടെയും അവരുടെ വാശികളിലൂടെയുമൊക്കെയാണ് സഞ്ചരിക്കുന്നത്. അരുൺ ഡി ജോസിന്റെ സംവിധാനത്തിലെത്തിയ ജോ ആന്റ് ജോ കൊറോണക്കാലത്തെ ജീവിതത്തെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ചെറിയ പിണക്കങ്ങളും കൂസൃതികളുമൊക്കെയായി കഴിയുന്ന സഹോദരങ്ങളാണ് ജോമോനും ജോമോളും. ഇവരുടെ ഇടയിലേയ്ക്ക് കയറിക്കൂടുന്ന ചില പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിരിപ്പിച്ച് ലാഗ് ഒന്നും കൂടാതെ ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിന്റെ ഒഴുക്ക് നഷ്ടമാകുന്നുണ്ട്. എന്നാൽ ക്ലെെമാക്സിനോടടുത്ത് വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാൻ ചിത്രത്തിനായിട്ടുണ്ട്.

ജോമോമോന്റെ കൂട്ടുകാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്ലീനും മെൽവിൻ ബാബുവും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നസ്ലീൻ അവതരിപ്പിച്ച മനോജ് സുന്ദരനായിരുന്നു ചിത്രത്തിൽ മറ്റാരെക്കാളും കൂടുതൽ കെെയടികൾ നേടിയത്.

TAGS: JO AND JO, NIKHILA, MALAYALAM, ACTRESS, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY