വീട്ടിൽ ആരോടെങ്കിലും വഴക്കുകൂടുന്നു. ഇതിനിടെ പെട്ടെന്ന് ടോയ്‌ലറ്റിൽ പോണമെന്നൊരുതോന്നൽ (പ്രകൃതിയുടെ വിളി). വഴക്ക് ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് നേരെ ടോയ്‌ലറ്റിലേക്ക് ഓടുന്നു... നിങ്ങളും ഇങ്ങനെ ചെയ്യാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളും 'വെപ്പണൈസ്‌ഡ് പോപ്പിംഗിന്റെ' പിടിയിൽപ്പെട്ടു. വഴക്കുകൂടുമ്പോൾ മാത്രമല്ല വീട്ടുജോലി ചെയ്യുമ്പോഴും (പ്രത്യേകിച്ച് ആരെങ്കിലും ചായയോ ഭക്ഷണമോ ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടുമ്പോൾ) വെപ്പണൈസ്‌ഡ് പോപ്പിംഗ് പിടികൂടാം. കേട്ട് തെറ്റിദ്ധരിക്കേണ്ട. വയറിളക്കമോ, മറ്റേതെങ്കിലും രീതിയിലുള്ള അമിത മല വിസർജനമുണ്ടാകുന്ന അസുഖമോ അല്ല. ഇത് ചെറിയൊരു ബാത്ത്റൂം ബ്രേക്കാണ്.
ചുരുക്കിപ്പറഞ്ഞാൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയുള്ള ചെറിയൊരു ബ്രേക്ക്. പ്രശ്നങ്ങൾ കൊണ്ട് സഹികെട്ടിരിക്കുമ്പോൾ ചെറിയൊരു ഇടവേളയെടുത്ത് അതിൽ നിന്ന് രക്ഷപ്പെടാനുള്ള ട്രിക്ക്. ഇതിനെയാണ് വെപ്പണൈസ്‌ഡ് പോപ്പിംഗ് എന്ന് വിളിക്കുന്നത്. സ്ത്രീകളാണത്രേ ഇത് കൂടുതലായും പ്രയോഗിക്കുന്നത്. ഉത്തരവാദിത്തങ്ങളിൽ നിന്ന് താൽക്കാലികമായി ഒളിച്ചോടാനോ അസ്വസ്ഥതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനോ ആണ് ടോയ്ലറ്റ് ബ്രേക്കിനെ അവർ ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല വഴക്കിനിടയിൽ എതിരാളി (ഭർത്താവോ മറ്റ് ബന്ധുക്കളോ) പറഞ്ഞ പോയിന്റുകളെ തകർക്കാനുള്ള മറുവാദങ്ങൾ കണ്ടുപിടിക്കാനും ഇത്തരം ഇടവേള അവർ ഉപയോഗപ്പെടുത്തുന്നുണ്ട്.
വെപ്പണൈസ്‌ഡ് പോപ്പിംഗ് സ്വീകരിക്കുന്നതിന് സ്ത്രീകളെ ഒരുതരത്തിലും കുറ്റം പറയാനാവില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ടോയ്‌ലറ്റിൽ പോകുമ്പോഴും എന്തിനേറെ ഉറങ്ങുമ്പോഴും അമ്മ കൂടെയുണ്ടാകണമെന്ന് കുട്ടികൾ വാശിപിടിക്കും. ഇതിനൊപ്പം എല്ലാ കാര്യത്തിനും ഭാര്യ ഒപ്പമുണ്ടാവണമെന്ന് ഭർത്താവും വാശിപിടിക്കും. ഇങ്ങനെ 'പെട്ട' അവസ്ഥയിലാകുമ്പോഴാണ് കൂടുതൽ സ്ത്രീകളും വെപ്പണൈസ്‌ഡ് പോപ്പിംഗ് ആയുധമാക്കുന്നത്.
ദമ്പതികൾക്കിടയിൽ മാത്രമല്ല വെപ്പണൈസ്‌ഡ് പോപ്പിംഗ് നിലനിൽക്കുന്നത്. എന്തെങ്കിലും ജോലിചെയ്യാൻ വീട്ടിലെ കുട്ടികളോട് ആവശ്യപ്പെട്ടാൽ അവരും വെപ്പണൈസ്‌ഡ് പോപ്പിംഗ് സ്വീകരിക്കാറുണ്ട്. നേരേ ടോയ്‌ലറ്റിൽ കയറുന്ന അവർ തങ്ങളോടുപറഞ്ഞ വീട്ടുജോലിരണ്ടുവട്ടം ചെയ്തുതീർക്കാനുള്ള സമയം കഴിഞ്ഞുമാത്രമേ അവിടെനിന്ന് പുറത്തുവരാറുള്ളൂ. അപ്പോഴേക്കും മറ്റാരെങ്കിലും ആ ജോലി ചെയ്തുതീർത്തിരിക്കും. മലവിസർജനത്തിനല്ല ഇവർ ബാത്ത്റൂം ഉപയോഗിക്കുന്നത്. റീലുകളും മറ്റും കാണുന്നതിനാണ്.
ആദ്യം ഒരു റീൽ കാണുന്നു. തുടർന്ന് അടുത്തത്. അങ്ങനെ മണിക്കൂറുകൾ ടോയ്‌ലറ്റിൽ ചെലവഴിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടാവില്ല. ജെൻസികളും അതിനുശേഷമുള്ളവരുമാണ് ഇത്തരക്കാർ. റീലുകൾ കാണുന്നത് മറ്റാരും അറിയാത്തതിനാൽ വഴക്കുപറച്ചിലും ഉണ്ടാവില്ല.
ഇത് വെപ്പണൈസ്‌ഡ് പോപ്പിംഗിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മാനസിക സമ്മർദം അകറ്റാനും സ്വസ്ഥമായി ചിന്തിക്കാനും അല്പനേരം ഏകാന്തത അനുഭവിക്കാനുമാണ് ബാത്ത്റൂം ക്യാമ്പിംഗ് നടത്തുന്നത്. അല്പനേരം ബാത്ത്റൂമിൽ ഒന്നും ചെയ്യാതെ ഇരിക്കുന്നത് ഇവർക്ക് നല്ലരീതിയിൽ മാനസിക ഉന്മേഷം നൽകും.
ബാത്ത്റൂമിനെ ഒരു ശാന്തമായ സ്വകാര്യ ഇടമായി കണക്കാക്കുന്ന ചിലരുണ്ട്. ടോയ്‌ലറ്റ് സ്കേപ്പിംഗ് എന്നാണ് ഇവരുടെ രീതി അറിയപ്പെടുന്നത്. ടോയ്‌ലറ്റ് സീറ്റ്, ടൈലുകൾ, പൈപ്പുകൾ, ലൈറ്റുകൾ അങ്ങനെ ബാത്ത്റൂമിലെ സകല വസ്തുക്കളും ഇവർക്ക് മാനസികോല്ലാസംനൽകുന്നതാണ്. അങ്ങനെ ഇരിക്കുമ്പോഴുണ്ടാകുന്ന ആഴത്തിലുള്ളചിന്തകൾ ഇവർ കുറിച്ചുവയ്ക്കാറുമുണ്ട്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ടോയ്‌ലറ്റിൽ കൂടുതൽ സമയം ഇരിക്കുന്നത് ആരോഗ്യപരമായി അത്ര നന്നല്ലെന്നാണ് ഡോക്ടർമാർ ഉൾപ്പെടെ പറയുന്നത്. കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരിക്കുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗത്ത് കൂടുതൽ സമ്മർദമുണ്ടാക്കുകയും ഇത് മൂലക്കുരുപോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
ദീർഘനേരം ടോയ്‌ലറ്റിൽ ചെലവിടുന്നത് ശരീരത്തിന്റെ സാധാരണ രീതിയിലുള്ള മലവിസർജന ശീലങ്ങളെ മാറ്റിമറിക്കുന്നതിനൊപ്പം മലവിസർജനത്തെ തടസപ്പെടുത്തുകയും ചെയ്യാനുള്ള സാദ്ധ്യത ഏറെയാണെന്നും ഡോക്ടർമാർ പറയുന്നു.
The article explores "weaponized pooping," a phenomenon where individuals, particularly women and children, take prolonged bathroom breaks to evade responsibilities or avoid uncomfortable situations like arguments or chores. It also notes "bathroom camping" for solitude. Doctors warn that extended toilet use poses health risks, including hemorrhoids and disruption of normal bowel habits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |