SignIn
Kerala Kaumudi Online
Thursday, 15 October 2026 12.58 PM IST

പ്രവാസികൾ അറിയാൻ, ലക്ഷങ്ങൾ പിഴ വന്നേക്കാം; റോഡിലേക്കിറങ്ങുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ പോകരുത്

parking
പ്രതീകാത്മക ചിത്രം

ദുബായ്: ഓരോ രാജ്യങ്ങളിലും ശിക്ഷാരീതികളും പിഴയുമെല്ലാം വ്യത്യസ്‌തമാണ്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ക‌ർശനമാണ്. ഇത്തരത്തിൽ യുഎഇയിൽ ഭൂരിഭാഗംപേർക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് പാർക്കിംഗുമായി ബന്ധപ്പെട്ട പിഴകൾ. കേൾക്കുമ്പോൾ നിസാര തെറ്റാണെന്ന് തോന്നുമെങ്കിലും യുഎഇയിൽ കടുത്ത പിഴയാണ് പാർക്കിംഗ് ലംഘനങ്ങൾക്ക് ഈടാക്കുന്നത്. 100 (2,588 രൂപ) മുതൽ 10,000 ദി‌ർഹം (2,58,818 രൂപ) വരെയാണ് തെറ്റിന്റെ രീതി അനുസരിച്ച് പിഴയടക്കേണ്ടി വരിക.

റോഡരികിലെ പാർക്കിംഗ്, പൊതു സ്ഥലത്തെ പാർക്കിംഗ്, ബഹുനില കെട്ടിടത്തിന് മുന്നിലെ പാർക്കിംഗ് എന്നിങ്ങനെ എവിടെയാണ് പാർക്ക് ചെയ്‌തത് എന്നതനുസരിച്ച് പിഴത്തുകയിൽ മാറ്റമുണ്ടാകും. പാർക്കിംഗ് ഫീസ് അടയ്‌ക്കാതിരിക്കുക, അനുവദിച്ചതിലും കൂടുതൽ സമയം വാഹനം നിർത്തിയിടുക, മറ്റ് വാഹനങ്ങൾക്ക് തടസം സൃഷ്‌ടിക്കുക, സംവരണം ചെയ്‌ത സ്ഥലങ്ങൾ തെറ്റായി ഉപയോഗിക്കുക തുടങ്ങിയവയും പാർക്കിംഗ് ലംഘനങ്ങളിൽ ഉൾപ്പെടും. ദുബായിലെ പാർക്കിംഗ് പിഴകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിലവിലുള്ള പിഴകൾ എങ്ങനെ ഓൺലൈനായി പരിശോധിക്കാമെന്നും അറിയാം.

നിയമലംഘനങ്ങളും പിഴത്തുകയും

  • അനുവദനീയമായ പരമാവധി പാർക്കിംഗ് സമയം കവിയുന്നത് - 100 ദിർഹം

  • പാർക്കിംഗ് ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പാർക്കിംഗ് സ്ഥലം തുടർന്നും ഉപയോഗിക്കുന്നത് - 100 ദിർഹം
  • ഫീസ് അടയ്‌ക്കാതെ പാർക്ക് ചെയ്യുന്നത് - 150 ദി‌ർഹം
  • പൊതു സ്ഥലങ്ങളിൽ തടസം സൃഷ്‌ടിച്ച് പാർക്ക് ചെയ്യുന്നത് - 200 ദി‌ർഹം
  • നടപ്പാതയിലൂടെ വാഹനം ഓടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് - 200 ദി‌ർഹം
  • പാർക്കിംഗ് നിരോഘധിച്ചിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്യുന്നത് - 200 ദി‌ർഹം
  • നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം പാർക്ക് ചെയ്യുന്നത് - 1000 ദി‌ർഹം
  • ഭിന്നശേഷിക്കാർക്ക് സംവരണമുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നത് - 1000 ദി‌ർഹം
  • അനുമതിയില്ലാതെ വാഹനങ്ങൾ വിൽപ്പനയ്‌ക്കോ വാടകയ്‌ക്കോ വയ്‌ക്കുക - 1000 ദി‌ർഹം
  • അനുമതിയില്ലാതെ പൊതു പാർക്കിംഗ് സ്ഥലത്ത് ഷെഡ് പോലുള്ള തണൽ സംവിധാനങ്ങൾ നിർമിക്കുന്നത്/ പൊതുപാർക്കിംഗ് സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുക - 1000 ദി‌ർഹം
  • അനുമതിയില്ലാതെ പൊതു പാർക്കിംഗ് ചിഹ്നങ്ങൾക്കോ ഉപകരണങ്ങൾക്കോ മാറ്റം വരുത്തുക അല്ലെങ്കിൽ നീക്കം ചെയ്യുക - 10,000 ദിർഹം
  • മറ്റൊരു വാഹനത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുക - 200 ദി‌ർഹം
  • പാർക്കിംഗ് പരിസരം മലിനമാക്കുക - 200 ദി‌ർഹം
  • അനുവദിച്ച ഉയരപരിധിയിൽ കൂടുതലുള്ള വാഹനവുമായി പ്രവേശിക്കുക - 200 ദി‌ർഹം

സാധാരണ പാർക്കിംഗ് ലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ നിന്ന് വ്യത്യസ്‌തവും കൂടുതലുമായിരിക്കും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കുള്ള പിഴ. ആദ്യത്തെ നിയമലംഘനത്തിന് 2,500 ദി‌ർഹവും രണ്ടാമത് ആവർത്തിക്കുമ്പോൾ 5,000 ദിർഹവും മൂന്നാമത് ആവർത്തിക്കുമ്പോൾ 10,000 ദി‌ർഹവും പിഴയായി ഈടാക്കും.

പിഴ എങ്ങനെ അടയ്‌ക്കാം?

വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി പിഴത്തുക പരിശോധിച്ച് അടയ്‌ക്കാവുന്നതാണ്. parkin.ae എന്ന വെബ്‌സൈറ്റിലൂടെ അടയ്‌ക്കാനായി അതിലെ ഹോം പേജ് സന്ദർശിച്ച് 'Pay Fines' എന്നത് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ വാഹനത്തിന്റെ എമിറേറ്റ്, പ്ലേറ്റ് കോ‌ഡ്, നമ്പർ എന്നിവ നൽകുക. അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പർ ഉപയോഗിച്ചും തിരയാവുന്നതാണ്. ശേഷം 'Next' ക്ലിക്ക് ചെയ്‌ത് ലംഘനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച് പണമടയ്‌ക്കുക.

രണ്ടാമത്തെ രീതി Parkin ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ്. ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക. ശേഷം 'Parking Fines' വിഭാഗമെടുത്ത് വാഹനത്തിന്റെ പ്ലേറ്റ് വിവരങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ട്രാഫിക് ഫയൽ നമ്പർ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് നിർദേശങ്ങൾ പാലിച്ച് പിഴ അടയ്‌ക്കാം.

English Summary

Dubai imposes parking fines ranging from AED 100 to AED 10,000, depending on the violation. Common offences include overstaying, failing to pay parking fees, obstructing traffic, and misusing reserved spaces. Repeat violations may attract higher penalties. Motorists can check and pay fines online through the Parkin website or mobile app using their vehicle or traffic file details.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI PARKING FINES, UAE PARKING FINE RULES, DUBAI PARKING FINES ONLINE PAYMENT, DUBAI PARKING FINE MALAYALAM, DUBAI PARKING FINE ENGANE ADAKKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360