SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.15 AM IST

'നല്ലതു വിൽക്കാം നല്ലതു വിളമ്പാം'

തൊടുപുഴ: കാസർകോഡ് നടന്ന ഭക്ഷ്യ ദുരന്തവുംമറ്റും ആവർത്തിക്കാതിരിക്കാനും ഈമേഖലയിൽഉണ്ടായിട്ടുള്ള ആശങ്കകൾ അകറ്റാനും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നല്ലതു വിൽക്കാം നല്ലതു വിളമ്പാം എന്ന പേരിൽ ഭക്ഷണവിതരണ മേഖലയിലുള്ളവർക്കായി സെമിനാർ നടത്തും.ഭക്ഷണനിലവാര ബോധവൽക്കരണം,അനുഷ്ടിക്കേണ്ടവ അരുതാത്തവ ,ഭക്ഷണവിതരണ മേഖലയുടെ സാമൂഹ്യ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ് സെമിനാർ.
8ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശ്രീവിനായക് ഹോട്ടൽഹാളിൽ നടക്കുന്ന സെമിനാർ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും .ഇടുക്കി അസിസ്റ്റന്റ് ഫുഡ്‌സേഫ്ടി കമ്മീഷണർ എം. ടി ബേബിച്ചൻ ,മുൻഅസിസ്റ്റന്റ് ഫുഡ്‌ സേഫ്ടി കമ്മീഷണർ കെ. പി രമേഷ്, ഫുഡ്‌ സേഫ്ടി ഓഫീസർ എം.എൻ.ഷംസിയ ,തൊടുപുഴ മുനിസിപ്പൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെടക്ടർ ശ്രീകുമാർ .എസ്. തുടങ്ങിയവർ പങ്കെടുക്കും.കെ. എച്ച്. ആർ. എ ഭാരവാഹികൾ നേതൃത്വം നൽകുമെന്ന് വർക്കിംഗ്പ്രസിഡന്റ്‌എം.എൻ.ബാബു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL