SignIn
Kerala Kaumudi Online
Sunday, 20 September 2026 2.05 PM IST

ആദിവാസി ക്ഷേമസമിതി സമ്മേളനം 25 മുതൽ

തിരുവനന്തപുരം: ആദിവാസി ക്ഷേമസമിതിയുടെ 5ാം സംസ്ഥാന സമ്മേളനം 25, 26, 27 തീയതികളിൽ ഇടുക്കി കെ.രത്നാകരൻ കാണി നഗറിൽ നടക്കും. 25ന് കൊടിമരജാഥ, പതാകജാഥ, ദീപശിഖ ജാഥ എന്നിവയുണ്ടാകും.

26, 27 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണനും പൊതു സമ്മേളനം അടിമാലി എ.സുന്ദരം നഗറിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. 27ന് ആദിവാസി റാലിയോടെ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ, എ.കെ.ബാലൻ, കെ.കെ.ജയചന്ദ്രൻ, എം.എൽ.എമാരായ എം.എം.മണി, ഒ.ആർ.കേളു, എ.രാജ, സി.വി.വർഗ്ഗീസ്, ബി.വിദ്യാധരൻ കാണി എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADIVASI KSHEMA SAMITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA