SignIn
Kerala Kaumudi Online
Monday, 12 October 2026 6.15 AM IST

ക്യു.ആർ കോഡുമായി ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ

qr-code

തിരുവനന്തപുരം: പാഠപുസ്തകങ്ങൾ ആകർഷകമാക്കാനും പഠനം എളുപ്പമാക്കാനും ഹയർ സെക്കൻഡറിയിലെ ടെക്സ്റ്റ് ബുക്കുകളിൽ ക്യു.ആർ കോഡ് ഏർപ്പെടുത്തി. പാഠപുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കോഡ് പതിച്ച് എനർജൈസ്ഡ് ടെക്സ്റ്റ് ബുക്കുകളാക്കിയത് എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ്. പാഠങ്ങളിൽ ബുദ്ധിമുട്ടേറിയ ആശയങ്ങൾ ലളിതമായി വിവരിക്കുന്ന വീഡിയോകൾ ഡിജിറ്റൽ വിഭവങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. അത് പഠനം കൂടുതൽ ലളിതമാക്കുമെന്ന് ക്യു.ആർ കോഡ് ഉദ്ഘാടന വേളയിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ. തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QR CODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA