SignIn
Kerala Kaumudi Online
Sunday, 06 July 2025 12.45 PM IST

മോദിയുടെ വിജയം വികസനത്തിന് കിട്ടിയ അംഗീകാരം, അദ്ദേഹത്തിന് ഗാന്ധിയൻ മൂല്യങ്ങളുണ്ടെന്നും അബ്‌ദുള്ളക്കുട്ടി

Increase Font Size Decrease Font Size Print Page
abdullakkutty

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി അധികാര തുടർച്ച ഉറപ്പാക്കിയിരിക്കുകയാണ് ബി.ജെ.പി. നരേന്ദ്ര മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തിന് രാജ്യത്തെ വോട്ടർമാർ നൽകിയ അംഗീകാരമായിട്ടാണ് ബി.ജെപി ഈ വിജയത്തെ കാണുന്നത്. അതേസമയം കനത്ത തോൽവിയിലും ബി.ജെ.പി എങ്ങനെ അധികാരം നിലനിർത്തി എന്ന ആലോചനയിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ. മുൻ എം.പിയും കോൺഗ്രസ് നേതാവുമായ എ.പി.അബ്ദുള്ളക്കുട്ടിയും ബി.ജെ.പി നേടിയ വിജയത്തിന്റെ കാരണങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയാണ്. നരേന്ദ്ര മോദിയുടേത് മഹാവിജയം എന്ന് വിശേഷിപ്പിക്കുന്ന അബ്ദുള്ളക്കുട്ടി മോദി രാജ്യത്തിനായി ചെയ്ത വികസനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മോദിയുടെ വിജയത്തിന് കാരണമായ വികസന പ്രവർത്തികൾ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇനിയുള്ള കാലം വികസനത്തിലൂന്നിയുള്ള രാഷ്ട്രീയപ്രവർത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

എ.പി.അബ്ദുള്ളക്കുട്ടി മുൻപ് സി.പി.എം പ്രവർത്തകനായിരുന്നപ്പോഴും മോദി സ്തുതിയിലൂടെ ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വികസന പ്രവർത്തികൾ ചൂണ്ടിക്കാട്ടിയാണ് അന്ന് അബ്ദുള്ളക്കുട്ടി മോദിയെ പ്രകീർത്തിച്ചത്. സി.പി.എമ്മിൽ അബ്ദുള്ളക്കുട്ടി അനഭിമതനാകുവാൻ മോദി സ്തുതി കാരണമാവുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സി.പി.എം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്
ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാർ മാത്രമല്ല
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ
വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയൻ മൂല്യം
ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു....

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും
ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്
വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്....

നരേന്ദ്രമോദിയെ
വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.

TAGS: FACEBOOKPOST, NARENDRA MODI GOVERNEMENT, BJP, LOKSABHA POLL 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.