SignIn
Kerala Kaumudi Online
Sunday, 14 June 2026 6.30 PM IST

പത്താംതലം പൊതുപ്രാഥമിക പരീക്ഷ : അഞ്ചാം ഘട്ടം ജൂലായ് 2 ന്

p

തിരുവനന്തപുരം; പത്താംതലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ അഞ്ചാംഘട്ട ഒ.എം.ആർ. പരീക്ഷ ജൂലായ് 2 ന് ഉച്ചയ്ക്കു ശേഷം 1.30 മുതൽ 3.15 വരെ നടത്തും. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.


അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 തസ്തികയിലേക്ക് 29, 30, ജൂലായ് 1 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546448.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) തസ്തികയിലേക്ക് 29, 30, ജൂലായ് 1 തീയതികളിൽ രാവിലെ 8 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546385.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 772/2021), അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് - എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 773/2021) തസ്തികയിലേക്ക് 6 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.ഫോൺ: 0471 2546438.

സർട്ടിഫിക്കറ്റ് പരിശോധന
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡിൽ ജനറൽ മാനേജർ (ജനറൽ) തസ്തികയിലേക്ക് 28 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുകയും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. ഫോൺ :0471 2546442.

ഒ.എം.ആർ. പരീക്ഷ
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ഫോർമാൻ (ഇലക്ട്രിക്കൽ) കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) കേരള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA