SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.14 AM IST

കാർത്തിക് ആര്യന് 3.72 കോടിയുടെ കാർ സമ്മാനിച്ച് നിർമ്മാതാവ്

karthik-ariyan

ഭൂൽ ഭുലയ്യ 2 എന്ന ചിത്രത്തിലെ നായകൻ കാർത്തിക് ആര്യന് 3.72 കോടിയുടെ സൂപ്പർ കാർ സമ്മാനിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് ഭൂഷൻ കുമാർ. ചിത്രം 250 കോടി ക്ളബിൽ കയറിയതിന്റെ സന്തോഷം പങ്കിടാനാണ് നായകന് ഒാറഞ്ച് നിറം മെക്‌ലാരൻ ജി ടി.സൂപ്പർ കാർ സമ്മാനമായി നൽകിയത്. ഇന്ത്യയിലെ ആദ്യത്തെ മെക്‌ലാരൻ ജി.ടിയും ഇതുതന്നെ. പ്രിയ ദർശൻ സംവിധാനം ചെയ്ത അക്ഷയ് കുമാർ നായകനായി എത്തിയ ചിത്രം ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണ്. ടി സീരിസ് നിർമ്മിച്ച ഭൂൽ ഭുലയ്യ 2 ഇതുവരെ നേടിയ കളക്ഷൻ 260 കോടി രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARTHIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY