തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഒാഫീസിലും വസ്തു രജിസ്ട്രേഷൻ നടത്താനും വിവാഹ രജിസ്ട്രേഷൻ ഒാൺലൈനായി നിർവഹിക്കാനുമുള്ള സംവിധാനം ഉടൻ പ്രാബല്യത്തിലാകുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള ഡിജിറ്റലൈസേഷൻ നടപടി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
രജിസ്ട്രേഷൻ ഒാഫീസുകളിൽ ഇ- ഒാഫീസ് സംവിധാനം, റെക്കാഡ് മുറികളിൽ ആധുനിക രീതിയിലുള്ള കോംപാക്ടറുകൾ എന്നിവയാണ് ഒരുക്കുന്നത്. മുദ്ര പേപ്പറുകൾക്ക് പകരം ഇ-സ്റ്റാമ്പുകളായി പണമടയ്ക്കാം. വസ്തു രജിസ്ട്രേഷൻ പകർപ്പുകൾ ഒാൺലൈനായി കിട്ടും. രജിസ്റ്റർ ചെയ്താൽ ഉടൻ ആധാരവും കൈയിലെത്തും. ഇതിനായി ബ്ളോക്ക് ചെയിൻ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സ്മാർട്ട് കോൺട്രാക്ട് സംവിധാനം നടപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |