SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.28 AM IST

ആരെ, ആരെ നോക്കിയാണ് ഈ കാത്തിരുപ്പ്? അഞ്ചേകാൽ കോടിയുടെ കെട്ടിടം നിർമ്മിച്ചിട്ടും ഉപയോഗിക്കാൻ കൈമാറുന്നില്ല

fish-market
നി‌ർമ്മാണം പൂർത്തിയായ മത്സ്യ മാർക്കറ്റ്

ചാത്തന്നൂർ: സംസ്ഥാനത്തെ മത്സ്യവിപണനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാർക്കറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂർ പഞ്ചായത്തിൽ സ്ഥാപിച്ച കെട്ടിടം നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞിട്ടും പഞ്ചായത്തിന് കൈമാറാതെ തീരദേശവികസന കോർപ്പറേഷൻ.

5. 28 കോടി ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ സമയത്ത് പൂർത്തിയാക്കിയ കെട്ടിടമാണ് ഇനിയും പഞ്ചായത്തിന് കൈമാറാതെ ഒളിച്ചുകളി നടത്തുന്നത്. കരാറുകാരന് കിഫ് ബി പണം നൽകാനുള്ളതിനാൽ കരാറുകാരൻ കെട്ടിടം പഞ്ചായത്തിന് കൈമാറിയിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് കഴിഞ്ഞ മാർച്ച് 15ന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നടത്തിയത്. ആറ് മാസം കഴിഞ്ഞിട്ടും കെട്ടിടം പഞ്ചായത്തിന് കൈമാറാൻ കരാറുകാരൻ തയ്യാറായിട്ടില്ല.


പഞ്ചായത്ത് വാടകയ്ക്ക് എടുത്ത സ്ഥലത്താണ് നിലവിൽ പൊതുചന്ത പ്രവർത്തിക്കുന്നത്.അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച കെട്ടിടത്തിലേക്ക് ചന്ത മാറ്റാത്തതിൽ പ്രതിഷേധം കനക്കുകയാണ്.

അത്യാധുനിക സൗകര്യങ്ങൾ

മത്സ്യവിപണന ഔട്ട്ലെറ്റുകൾ, ഇറച്ചിക്കടകൾ, ലേലഹാൾ, പച്ചക്കറി കടകൾ, ഫ്രീസർ മുറി, പ്രിപ്പറേഷൻ മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUILDING, WORTH CRORES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA